കൊച്ചി: മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു.
സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. എല്ലാ സീരിയലുകളേയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍ ടെലിവിഷന്‍ സീരിയലുകള്‍ക്കില്ല. അതില്‍ ചില പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തിലേക്ക് തെറ്റായ സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്നും സതീദേവി പറഞ്ഞു. അതേസമയം സീരിയല്‍ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയല്‍ രം?ഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരി?ഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.
ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം-പ്രേംകുമാര്‍