ന്യൂഡല്‍ഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. പിന്നാലെ ശനിയാഴ്ച പ്രിയങ്ക ഗാന്ധി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തും. പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.
വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും ജയിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വയനാട് എം പി സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കന്നിയങ്കത്തില്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക വിജയിച്ചത്.