ഇന്ത്യ-അമേരിക്കയുമായി വാണിജ്യ ബന്ധം പൂര്‍ണമായും തുടരുന്നുമെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാള്‍

ഇന്ത്യ-അമേരിക്കയുമായി വാണിജ്യ ബന്ധം പൂര്‍ണമായും തുടരുന്നുമെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാള്‍


ന്യൂഡല്‍ഹി:  ഇന്ത്യ-അമേരിക്കയുമായി വാണിജ്യ ബന്ധം പൂര്‍ണമായും തുടരുന്നുമെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്‌വാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. ഇന്ത്യയുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നിലധികം മാര്‍ഗങ്ങളിലൂടെ പുരോഗമിക്കുകയാണ്, ഇരു രാജ്യങ്ങളും പരസ്പരം പ്രയോജനകരമായ ഒരു കരാറിനായി പ്രവര്‍ത്തിക്കുന്നു. മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, വ്യവസായ പങ്കാളികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്ക ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയായതിനാല്‍, വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ യുഎസുമായുള്ള ബന്ധം തുടരും. ഓഗസ്റ്റ് 25 ന് അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി ഒരു യുഎസ് പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ എത്തും. വരാനിരിക്കുന്ന ചര്‍ച്ചകളുടെ സ്ഥിതി തീയതിയോട് അടുക്കുമ്പോള്‍ കൂടുതല്‍ വ്യക്തമാകുമെന്ന് വാണിജ്യ സെക്രട്ടറി പറഞ്ഞു. യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ ഒപ്പിടുന്നതിനുള്ള സമയപരിധി നിലവിലുണ്ടെന്നും ബര്‍ത്ത്‌വാള്‍ പറഞ്ഞു.

കയറ്റുമതി വളര്‍ച്ച, യു എസുമായുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍, യുണൈറ്റഡ് കിംഗ്ഡവുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളിലെ പുരോഗതി, പുതിയ യുഎസ് താരിഫുകളുടെ ആഘാതം നേരിടാനുള്ള ശ്രമങ്ങള്‍, രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിപണി സാന്നിധ്യം വികസിപ്പിക്കല്‍ എന്നിവയെക്കുറിച്ചും ബര്‍ത്ത്‌വാള്‍ സംസാരിച്ചു.

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയിരുന്നു, കൂടാതെ 25 ശതമാനം അധിക പിഴയും ചുമത്തിയിരുന്നു. ഓഗസ്റ്റ് 7 ന് 25 ശതമാനം താരിഫ് പ്രാബല്യത്തില്‍ വന്നെങ്കിലും, അധിക 25 ശതമാനം ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.