ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ അധിക താരിഫില്‍ ഇന്ത്യ പ്രതികരിച്ചു. യു എസ് നടപടി 'അന്യായവും നീതീകരിക്കപ്പെടാത്തതും യുക്തിരഹിതവുമാണ് എന്നും ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ന്യൂഡല്‍ഹി പറഞ്ഞു.
'മറ്റ് നിരവധി രാജ്യങ്ങള്‍ അവരുടെ ദേശീയ താത്പര്യം മുന്‍നിര്‍ത്തി സ്വീകരിക്കുന്ന നടപടികള്‍ക്ക് ഇന്ത്യയ്ക്ക് മേല്‍ അധിക താരിഫ് ചുമത്താന്‍ യു എസ് തീരുമാനിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. ഈ നടപടികള്‍ അന്യായവും നീതീകരിക്കപ്പെടാത്തതും യുക്തിരഹിതവുമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.