വാഷിംഗ്്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താൻ നിർദേശിക്കുന്ന യു.എസ് ബില്ലിൽ ഇന്ത്യ ആശങ്ക അറിയിച്ചു. ബിൽ മുന്നോട്ടുവെച്ച പാർലമെന്റ് അംഗം ലിൻഡ്സേ ഗ്രഹാമിനെ ഇന്ത്യയുടെ ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.
യുക്രെയ്നുമായി സമാധാന സംഭാഷണത്തിൽ ഏർപ്പെടാൻ റഷ്യ വിസമ്മതം തുടരുകയാണെങ്കിൽ അവിടെനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താൻ നിർദേശിക്കുന്ന ബില്ലാണ് ഗ്രഹാമിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്നത്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം നികുതി ചുമത്താനൊരുങ്ങി യുഎസ്: ഇന്ത്യ ആശങ്ക അറിയിച്ചു
