രണ്ട് യുവതികളോട് പ്രണയം; ഒരേ ചടങ്ങില്‍ വച്ച് രണ്ടു യുവതികളെയും വിവാഹം ചെയ്ത് യുവാവ്

രണ്ട് യുവതികളോട് പ്രണയം;  ഒരേ ചടങ്ങില്‍ വച്ച് രണ്ടു യുവതികളെയും വിവാഹം ചെയ്ത് യുവാവ്


ഹൈദരാബാദ്: തെലങ്കാനയില്‍ ഒരേ ചടങ്ങില്‍ വച്ച് രണ്ടു യുവതികളെ വിവാഹം ചെയ്ത് യുവാവ്. കൊമരം ഭീം ആസിഫാബാദ് ജില്ലയിലാണ് സംഭവം. ലിംഗാപുര്‍ ഗുംനൂര്‍ സ്വദേശിയായ സൂര്യദേവാണ് ഒരേസമയം ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്.

ഇരുവരുമായും താന്‍ പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് ഒറ്റ ചടങ്ങില്‍ ഇവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും സൂര്യദേവ് പറഞ്ഞു. രണ്ട് യുവതികളുടെയും പേരുകള്‍ ഒരു ക്ഷണക്കത്തിലാണ് അച്ചടിച്ചിരുന്നത്.

ആഘോഷപൂര്‍വം നടന്ന വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രണ്ടു യുവതികളും സൂര്യദേവിന്റെ കൈ പിടിച്ച് നില്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഗ്രാമത്തിലുള്ളവര്‍ തുടക്കത്തില്‍ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു. അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമ ലംഘനമാണ്.