ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാറ്റിവച്ചു. വ്യാഴാഴ്ച വൈകിട്ടോടെ അവാര്‍ഡ് പ്രഖ്യാപനമുണ്ടാവുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഡല്‍ഹിയിലെ അക്കാദമി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നിരുന്നു. വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പ് പ്രഖ്യാപനം മാറ്റിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. അവാര്‍ഡ് പ്രഖ്യാപനം മാറ്റിയതിലെ കാരണം സംബന്ധിച്ച് വ്യക്തതയില്ല.
