പ്രയാഗ്രാജ്: കുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ നടക്കുന്ന മഹാ കുംഭമേളയ്ക്കു മുന്നോടിയായി പ്രഖ്യാപിച്ച ജില്ലയുടെ പേര് മഹാ കുംഭമേള എന്നാണ്.
കുംഭമേള സുഗമമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടിയാണ് പുതിയ ജില്ല പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്നത്. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ജില്ലാ പ്രഖ്യാപനം സഹായിക്കുമെന്നും അധികൃതര്‍ പറയുന്നു. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും.
ജില്ല പ്രഖ്യാപിച്ചതിനോടൊപ്പം കുംഭമേളയുടെ അധികാരിക്ക് ജില്ലയില്‍ വലിയ അധികാരങ്ങളും നല്‍കുന്നുണ്ട്. ജില്ലാ മജിസ്‌ട്രേട്ടിന്റേയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ടിന്റേയും സെക്ഷന്‍ 14(1) പ്രകാരമുള്ള അധികാരവും കലക്ടറുടെ അധികാരവുമാണ് കുംഭമേള അധികാരിക്ക് സര്‍ക്കാര്‍ കനിഞ്ഞ് നല്‍കിയിരിക്കുന്നത്.