ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു


റായ്പൂര്‍: ബിജാപൂരില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട് രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗാംഗ്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുംഗ ഗ്രാമത്തിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) സംഘം പ്രദേശത്തെത്തിയത്.

ഡിആര്‍ജി സംഘം പ്രദേശം വളയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഈ മേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകളുണ്ടെന്നാണ് നിഗമനം. എംഎം പിസ്റ്റള്‍, ഐഇഡി, ഐഇഡികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഉപയോഗിക്കുന്ന ആറ് റിമോട്ട് സ്വിച്ചുകള്‍, മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവ പ്രദേശത്ത് നിന്ന് കണ്ടെടുത്തു.