മോഡി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെ; തുറന്നുകാട്ടും: രാഹുല്‍ ഗാന്ധി

മോഡി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെ; തുറന്നുകാട്ടും: രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോഡി പ്രധാനമന്ത്രിയായത് വോട്ട് കൊള്ളയിലൂടെയാണെന്നും ഇത് തുറന്ന് കാട്ടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തില്‍ നിരവധി തെളിവുകളുണ്ടെന്നും രാഹുല്‍ പറഞ്ഞു. 

വോട്ട് മോഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തുറന്ന് കാണിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചാണ് മോഡി പ്രധാനമന്ത്രിയായതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബി ജെ പി തെരഞ്ഞെടുപ്പിന്റെ മറവില്‍ വോട്ടുകള്‍ മോഷ്ടിക്കുകയാണ്. ഇതെല്ലാം ഇന്ത്യയിലെ യുവജനതയെ മനസിലാക്കി കൊടുക്കുമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് തെളിവു സഹിതം കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല. താന്‍ ഉന്നയിച്ച കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിക്കുന്നില്ല. ബി ജെ പി തെരഞ്ഞെടുപ്പ് കമ്മിഷനെ സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.