ജക്കാര്‍ത്തയിലെ സ്‌കൂളിനുസമീപത്തെ പള്ളിയില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്തയിലെ സ്‌കൂളിനുസമീപത്തെ പള്ളിയില്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരിക്ക്


ജക്കാര്‍ത്ത:  ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ ഒരു സ്‌കൂളിനടുത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 54 പേര്‍ക്ക് പരിക്ക് പറ്റി. ക്യാമ്പസിനോട് ചേര്‍ന്നുള്ള പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. 'പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഏകദേശം 54 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ചിലരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ചിലരെ ഇതിനകം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞു എന്ന് പ്രദേശിക പോലീസ് മേധാവി അസെപ് എഡി സുഹെരി പറഞ്ഞു.

സ്‌ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.