മുല്ലപ്പെരിയാര്‍; ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേര്‍ക്കണമെന്ന് അപേക്ഷ

മുല്ലപ്പെരിയാര്‍; ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേര്‍ക്കണമെന്ന് അപേക്ഷ


ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപേക്ഷ. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഹര്‍ജി നല്‍കിയിരുന്ന കോതമംഗലം സ്വദേശി ഡോ. ജോസഫ് ആണ് സുപ്രിം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഓരോ ദിവസവും വിലയിരുത്താന്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിയോട് നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.