ആയത്തുള്ള അലി ഖമേനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

ആയത്തുള്ള അലി ഖമേനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി


ടെഹ്‌റാന്‍: തെക്കന്‍ ബെയ്റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടുവെന്ന ഇസ്രായേല്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വന്‍ സുരക്ഷാ സംവിധാനങ്ങളോടെ രാജ്യത്തിനുള്ളിലെ ''സുരക്ഷിത സ്ഥാനത്തേക്ക്'' മാറ്റിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയുടെ മരണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടുത്ത നീക്കം തീരുമാനിക്കാന്‍ ഇറാന്‍ ഹിസ്ബുള്ളയുമായും മറ്റ് പ്രാദേശിക പ്രോക്സി ഗ്രൂപ്പുകളുമായും തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.