വഖഫ് ബോര്‍ഡ് ബില്‍: ക്രൈസ്തവ സമൂഹത്തിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍

വഖഫ് ബോര്‍ഡ് ബില്‍: ക്രൈസ്തവ സമൂഹത്തിന് പിന്തുണയുമായി രാജീവ് ചന്ദ്രശേഖര്‍


തിരുവനന്തപുരം: രണ്ട് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ വഖഫ് ബോര്‍ഡ് ബില്ലിന്മേല്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് സമര്‍പ്പിച്ച നിവേദനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ബി ജെ പി നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നിരവധി പേര്‍ നിയമപരമായി വാങ്ങി പരിപോഷിപ്പിച്ച ഭൂമിക്കു മേല്‍ വഖഫ് ബോര്‍ഡുകള്‍  അന്യായമായി അവകാശവാദമുന്നയിക്കുന്നുവെന്ന് അവരുടെ നിവേദനങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഈ അവകാശവാദങ്ങള്‍ അന്യായവും ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണ്.

അതേസമയം അടിക്കടി ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ് വഖഫ് ബോര്‍ഡ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ്, സീറോ മലബാര്‍ ചര്‍ച്ച് പബ്ലിക് അഫയേഴ്‌സ് ഫോറം ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴേത്ത് എന്നിവരുടെ നിവേദനങ്ങളും ട്വിറ്ററില്‍ കൊടുത്തിട്ടുണ്ട്.