നെഹ്‌റു ട്രോഫി അഞ്ചാമതും കാരിച്ചാല്‍ ചുണ്ടന്

നെഹ്‌റു ട്രോഫി അഞ്ചാമതും കാരിച്ചാല്‍ ചുണ്ടന്


ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ കാരിച്ചാല്‍ ചുണ്ടന് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കപ്പ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് കാരിച്ചാല്‍ ചുണ്ടന്‍. ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ കപ്പ് സ്വന്തമാക്കിയത്. 


വിബിസി കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതും നാലാമതുമെത്തി. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെയാണ് നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായത്.