ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ഥലപ്പേര് മാറ്റുന്നു. ഇത്തവണ ലഖിംപുര്‍ ഖേരി ജില്ലയിലെ മുസ്തഫാബാദിന്റെ പേരാണ് മാറുന്നത്. കബീര്‍ധാം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സന്ത് കബീറിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രദേശമാണിതെന്നും ചരിത്ര പ്രാധാന്യവും സാംസ്‌കാരിക അസ്തിത്വവും പരിഗണിച്ചാണ് പേരുമാറ്റമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ ഭരണാധികാരികള്‍ മാറ്റിയ സ്ഥലങ്ങളുടെ പേരുകള്‍ പുനഃസ്ഥാപിക്കാന്‍ തന്റെ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ക്ക് അനുസൃതമായാണ് പേര് മാറ്റം. മുസ്തഫാബാദില്‍ ഒരു മുസ്ലിം പോലുമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
നേരത്തേ ഫൈസാബാദിനെ അയോധ്യയെന്നും അലഹബാദിനെ പ്രയാഗ്രാജെന്നും പുനര്‍നാമകരണം ചെയ്തിരുന്നു.
