രാഷ്ട്രപതി ദ്രൗപതി മുര്‍മു മണിപ്പൂര്‍ സന്ദര്‍ശിക്കും

രാഷ്ട്രപതി ദ്രൗപതി മുര്‍മു മണിപ്പൂര്‍ സന്ദര്‍ശിക്കും


ഇംഫാല്‍: ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡിസംബര്‍ 11ന് മണിപ്പൂരിലെത്തും. രാഷ്ട്രപതിയുടെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനം കൂടിയാണിത്. രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ബാനറുകളും ഹോര്‍ഡിങ്ങുകളും വച്ചിട്ടുണ്ട്.

ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. രാഷ്ട്രപതി എത്തുന്നതോട് അനുബന്ധിച്ച് മണിപ്പൂരില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.