നൊബേല്‍ പുരസ്‌ക്കാര ചടങ്ങില്‍ മരിയ കൊറീന മച്ചാഡോ പങ്കെടുത്തില്ല

നൊബേല്‍ പുരസ്‌ക്കാര ചടങ്ങില്‍ മരിയ കൊറീന മച്ചാഡോ പങ്കെടുത്തില്ല


ഓസ്ലോ: നൊബേല്‍ പുരസ്‌കാരദാന ചടങ്ങില്‍ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ മരിയ കൊറീന മച്ചാഡോ പങ്കെടുത്തില്ല. വെനിസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോ സര്‍ക്കാരിന്റെ നിരന്തര പീഡനം മൂലം കഴിഞ്ഞ വര്‍ഷം മുതല്‍ മച്ചാഡോ ഒളിവിലാണ്.

നൊബേല്‍ സമ്മാനച്ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും ആ ദിവസത്തെ ബാക്കിയുള്ള പരിപാടികളില്‍ അവരുടെ സാന്നിധ്യം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസമാണ് മച്ചുഡോയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മാധ്യമങ്ങളോടു പറഞ്ഞത്. അവരുടെ ഓസ്ലോ യാത്ര അത്യന്തം അപകടകരമായിരുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

വെനിസ്വേലയില്‍ ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേയ്ക്കുള്ള നീതിയും സമാധാനപരവുമായ മാറ്റത്തിനായി പോരാടുന്നതിനും ജനാധിപത്യ അവകാശങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് മച്ചാഡോയ്ക്ക് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി പുരസ്‌കാരം നല്‍കിയത്.