ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് രാഷ്ട്രപതി

ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് രാഷ്ട്രപതി


ന്യൂഡല്‍ഹി: ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. 

സമ്പദ്രംഗത്ത് നമ്മുടെ നേട്ടങ്ങള്‍ സുവ്യക്തമാണെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.5 ശതമാനമായിരുന്നു മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ചയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 

വിലക്കയറ്റം നിയന്ത്രണ വിധേയമാണെന്നും കയറ്റുമതി വര്‍ധിച്ചുകൊണ്ടിരിക്കുന്നതായും എല്ലാ സൂചികകളും കാണിക്കുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥ കരുത്തുറ്റ സ്ഥിതിയിലാണെന്നും ദ്രൗപദി മുര്‍മു പറഞ്ഞു. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്നെന്നും രാഷ്ട്രപതി. വ്യക്തമാക്കി. 

വരുമാനത്തിലെ അന്തരം കുറഞ്ഞുവരുന്നുവെന്നും മുന്‍കാലങ്ങളില്‍ ദുര്‍ബലമായിരുന്ന സംസ്ഥാനങ്ങളും മേഖലകളും ഇന്ന് യഥാര്‍ഥശേഷി പുറത്തെടുത്ത് മുന്നിലോടുന്നവരായി മാറിയിരിക്കുന്നെന്നും രാഷ്ട്രപതി പറഞ്ഞു.