പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയും ജപ്പാനും സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയും ജപ്പാനും സന്ദര്‍ശിക്കും


ന്യൂഡല്‍ഹി: ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയിലേക്ക് പോകും. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തിയ്യതികളില്‍ ടിയാന്‍ജിനില്‍ നടക്കുന്ന രണ്ടു ദിവസത്തെ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. 

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരുമായി മോഡി കൂടിക്കാഴ്ച നടത്തിയേക്കും. 2020ലെ ഗാല്‍വാന്‍ ഏറ്റുമുട്ടലിനു ശേഷം ആദ്യമായാണ് മോഡി ചൈന സന്ദര്‍ശിക്കുന്നത്.

2019ലാണ് ഇതിനുമുമ്പ് അദ്ദേഹം ചൈനയില്‍ സന്ദര്‍ശനം നടത്തിയത്. ചൈനയിലെ രണ്ടു ദിവസത്തെ  സന്ദര്‍ശത്തിന് മുമ്പ് ഓഗസ്റ്റ് 30ന് മോഡി ജപ്പാനിലും സന്ദര്‍ശനം നടത്തും. 2024ല്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോഡിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു.