പറ്റ്‌ന: ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിനെ കൊലപ്പെടുത്താന്‍ ജെ ഡി യു- ബി ജെ പി സഖ്യം ഗൂഢാലോചന നടത്തിയെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. ബിഹാര്‍ തെരഞ്ഞെടുപ്പിനു മുമ്പ് കൊലപ്പെടുത്താനായിരുന്നു ഗൂഢാലോചനയെന്നും റാബ്രി ദേവി പറഞ്ഞു. നേരത്തെയും രണ്ടു മൂന്നുതവണ തേജസ്വിയെ കൊലപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നതായും റാബ്രി ദേവി ആരോപിച്ചു.
തേജസ്വിക്കെതിരേ ചില ഭരണകക്ഷി എം എല്‍ എമാര്‍ നിയമസഭയില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു മറുപടി പറയവേയാണ് റാബ്രി ദേവി പ്രതികരിച്ചത്.