വാഷിംഗ്ടണ്‍: വെടിനിര്‍ത്തല്‍ കരാറുണ്ടാക്കാന്‍ ഹമാസിന് താത്പര്യമില്ലെന്നും അവര്‍ മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അബര്‍ഡീന്‍ഷെയറില്‍ തന്റെ കുടുംബ ബിസിനസിന്റെ പുതിയ ഗോള്‍ഫ് കോഴ്സ് ഉദ്ഘാടനം ചെയ്യാന്‍ സ്‌കോട്ട്ലന്‍ഡിലേക്ക് പോകവെയാണ് യു എസ് പ്രസിഡന്റ് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
ഹമാസിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ട്രംപ് ഭരണകൂടം തങ്ങളുടെ ചര്‍ച്ചാ സംഘത്തെ കൂടിയാലോചനകള്‍ക്കായി നാട്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതായി മിഡില്‍ ഈസ്റ്റ് സമാധാന ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.
എപ്സ്റ്റീന്‍ ഫയലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ബില്‍ ക്ലിന്റണെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം 28 തവണ ദ്വീപില്‍ പോയെന്നും താന്‍ ഒരിക്കലും പോയിട്ടില്ലെന്നും ട്രംപ് പറഞ്ഞു. പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനവും അര്‍ഥശൂന്യമാണെന്ന് യു എസ് പ്രസിഡന്റ് തള്ളിക്കളഞ്ഞു.
