പ്രതിദിനം ആയിരം ഇന്റര്‍സെപ്റ്ററുകള്‍ വിന്യസിക്കാന്‍ യുക്രെയ്‌ന് സാധിക്കുമെന്ന് സെലെന്‍സ്‌കി

പ്രതിദിനം ആയിരം ഇന്റര്‍സെപ്റ്ററുകള്‍ വിന്യസിക്കാന്‍ യുക്രെയ്‌ന് സാധിക്കുമെന്ന് സെലെന്‍സ്‌കി


കീവ്: നിശ്ചിത സമയപരിധിക്കുള്ളില്‍ യുക്രെയ്നിന് പ്രതിദിനം കുറഞ്ഞത് ആയിരം ഇന്റര്‍സെപ്റ്ററുകളെങ്കിലും വിന്യസിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ഡ്രോണ്‍ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തി. ഡ്രോണ്‍ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും ഫണ്ടിംഗ് ക്ഷാമം തടയാന്‍ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും യുക്രെയ്‌നിലെ ജനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ എങ്ങനെയാണ് ഡ്രോണുകള്‍ നിര്‍മിക്കുന്നതെന്ന് താന്‍ നേരിട്ടു കണ്ടുവെന്നും മികച്ച കാര്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് യുക്രെയ്നിന് അറിയാമെന്നും ജീവന്‍ രക്ഷിക്കുന്നതില്‍ അതിന്റെ സാങ്കേതിക നേതൃത്വം നിലനിര്‍ത്തുന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു. 

യുക്രെയ്‌നിന്റെ ഉത്പാദന ശേഷി യൂറോപ്പിന്റെ കൂട്ടായ ശക്തിയുടെ ഭാഗമാണെന്നും ഈ ശക്തി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം തന്റെ പോസ്റ്റില്‍ പറഞ്ഞു.

തന്റെ രാജ്യം മൂന്ന് പുതിയ പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും പത്തെണ്ണത്തിന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് യുക്രെനിയന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. പാട്രിയറ്റുകള്‍ യു എസില്‍ നിര്‍മ്മിച്ചവയാണ്. റഷ്യയുടെ കൂട്ട വ്യോമാക്രമണങ്ങളില്‍ പതിവായി ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ കഴിവുള്ള രാജ്യത്തെ ഏക സംവിധാനമാണിത്.