അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം


ന്യൂഡല്‍ഹി: അമിത് ഷായ്‌ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാര്‍ഖണ്ഡിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

2018ലാണ് കേസിന് ആസ്പദമായ സംഭവം. കൊലക്കേസ് ഉള്ളവര്‍ക്കും ബി ജെ പി പ്രസിഡന്റാകാം എന്നായിരുന്നു പരാമര്‍ശം. ഇത് ബി ജെ പി പ്രവര്‍ത്തകരെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാര്‍ എന്ന വ്യക്തിയാണ് രാഹുലിനെതിരേ കോടതിയെ സമീപിച്ചത്.

ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് രാഹുല്‍ ചൈബാസയിലെ ജനപ്രതിനിധികള്‍ക്കായുള്ള കോടതിയില്‍ ഹാജരായത്. റാഞ്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2021ലാണ് ചൈബാസയിലേക്ക് മാറ്റിയത്.