മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു

മോഷണശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു


മുംബൈ: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടിലെ മോഷണശ്രമത്തിനിടെ കള്ളന്‍ നടനെ കുത്തുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നടന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണം തടയുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു. ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ്. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സമാന്തര അന്വേഷണത്തിന് മുംബൈ ക്രൈംബ്രാഞ്ചും ഉത്തരവിട്ടിട്ടുണ്ട്.