താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കും

താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കും


ആഗ്ര: താജ് മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. വ്യോമാക്രമണ ഭീഷണികളെ ചെറുക്കുന്നതിന്റെ ഭാഗമായി താജ് മഹല്‍ കോംപ്ലെക്‌സില്‍ ആന്റി ഡ്രോണ്‍ സംവിധാനം സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ് താജ് മഹലിന് സുരക്ഷ ഒരുക്കുന്നത്.

ബോംബ് ഭീഷണിയെ തുടര്‍ന്ന് താജ്മഹല്‍ പരിസരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ ഇമെയില്‍ വഴി കേരളത്തില്‍ നിന്നാണ് ടൂറിസം വകുപ്പിന് ബോംബ് ഭീഷണി ലഭിച്ചത്.