ന്യൂഡൽഹി: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക ആക്രമണത്തിനിരയായ ടാങ്കറിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി കേന്ദ്ര തുറമുഖകപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സനോവൽ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ ഇവരെ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നുവെന്നും അവർ മരണപ്പെട്ടതായി ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിൽ നൽകിയ കുറിപ്പിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.
ഒമാൻ തീരത്തെ ടാങ്കർ ആക്രമണം: കാണാതായ മൂന്ന് ഇന്ത്യൻ നാവികരും മരിച്ചുവെന്ന് കേന്ദ്രമന്ത്രി
