ഇന്ത്യയുടെ പങ്കിനെ കുറിച്ച് ശക്തമായ തെളിവുകളില്ലെന്ന് ട്രൂഡോ

ഇന്ത്യയുടെ പങ്കിനെ കുറിച്ച് ശക്തമായ തെളിവുകളില്ലെന്ന് ട്രൂഡോ


ഒട്ടാവ: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് ആരോപിക്കുമ്പോഴും തന്റെ സര്‍ക്കാറിന്റെ പക്കല്‍ ശക്തമായ തെളിവുകളൊന്നും അക്കാര്യത്തിലില്ലെന്ന് ട്രൂഡോ സമ്മതിച്ചു.

ഫോറിന്‍ ഇന്റര്‍ഫെറന്‍സ് കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കുന്നതിനിടെയാണ് ട്രൂഡോ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

തെളിവുകള്‍ നല്‍കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ പ്രാഥമികമായ ഇന്റലിജന്‍സ് വിവരങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്നും വ്യക്തമായ തെളിവുകളല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ച് സുരക്ഷാ സേവനങ്ങള്‍ പരിശോധിക്കാമെന്നും അതില്‍ തെളിവുകള്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കാളിത്തത്തിന് വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി കമ്മിറ്റിക്ക് മുമ്പാകെ ആവര്‍ത്തിച്ചു.

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി താന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ചാര ശൃംഖലയെക്കുറിച്ച് രഹസ്യാന്വേഷണം പങ്കുവെക്കുന്നുവെന്നും ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ അവകാശപ്പെട്ടു.

ട്രൂഡോയുടെ പ്രസ്താവന, നീതി, നിയമവാഴ്ച, ദേശീയ സുരക്ഷ എന്നിവയോടുള്ള കാനഡയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും കൂടാതെ സിഖ് ഫോര്‍ ജസ്റ്റിസ് കഴിഞ്ഞ 2-3 വര്‍ഷമായി പ്രധാനമന്ത്രിയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുവെന്നും സിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പന്നൂന്‍ പറഞ്ഞു.