യുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍

യുഎസ് തീരുവയുടെ ദീര്‍ഘകാല പ്രത്യാഘാതം കുറവായിരിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍


ന്യൂഡല്‍ഹി: യുഎസ് തീരുവയുടെ ആഘാതം ഒന്നോ രണ്ടോ പാദങ്ങള്‍ക്കുള്ളില്‍ ശമിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍. അതേസമയം ആഴമേറിയ ഹ്രസ്വകാല വെല്ലുവിളികള്‍ നേരിടാന്‍ രാജ്യം സജ്ജമാകേണ്ടതുണ്ട്. സ്വകാര്യമേഖല തന്ത്രപരമായ സമീപനം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'നിലവിലെ സ്ഥിതിഗതികള്‍ ഒന്നോ രണ്ടോ പാദത്തിനുള്ളില്‍ ശമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്കുണ്ടാകുന്ന ആഘാതം അത്ര വലുതാകില്ല. പക്ഷേ ഹ്രസ്വകാലത്തില്‍ പ്രത്യാഘാതം വലുതായിരിക്കും,' അദ്ദേഹം പറഞ്ഞു.

2025 ലെ വരുമാന വരള്‍ച്ചയ്ക്ക് കാരണം കര്‍ശനമായ വായ്പ മാനദണ്ഡങ്ങളും പണലഭ്യതക്കുറവുമാണെന്ന് പറഞ്ഞ അദ്ദേഹം പുതിയ കാര്‍ഷിക നയങ്ങള്‍ ജിഡിപി വളര്‍ത്തുമെന്നും അവകാശപ്പെട്ടു. 50 ശതമാനം താരിഫ് നേരിടുന്ന രത്‌ന, ആഭ്രരണ, ടെക്‌സ്‌റ്റൈല്‍, സമുദ്രോത്പന്ന മേഖലകള്‍ക്ക് രണ്ടും മൂന്നും ഓര്‍ഡറുകളിലാണ് പ്രതിസന്ധി അനുഭവപ്പെടുക.

സര്‍ക്കാര്‍ കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും കക്ഷികളുമായി ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.