നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലെന്ന് വി മുരളീധരന്‍

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലെന്ന് വി മുരളീധരന്‍


തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് മുന്‍ കേന്ദ്ര സഹമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരന്‍.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഈ വിഷയത്തില്‍ അനവധി സങ്കീര്‍ണതകളുണ്ടെന്നും അദ്ദേഹം പ്രതരികരിച്ചു.

അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നതിനിടെ നിമിഷപ്രിയക്ക് മാപ്പ് നല്‍കില്ലെന്നും ഒത്തുതീര്‍പ്പിനുമില്ലെന്നും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടുപോകുമെന്നും ദിയാധനം സ്വീകരിക്കില്ലെന്നും കാലതാമസം തങ്ങളുടെ മനസ് മാറ്റില്ലെന്നും സഹോദരന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.

എന്നാല്‍ നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന് തലാലിന്റെ കുടുംബത്തിലെ ചിലര്‍ക്ക് അഭിപ്രായമുണ്ട്.  ഈ സാഹചര്യത്തില്‍ സഹോദരനെ അനുനയിപ്പിക്കാനുള്ള ഊര്‍ജിത ശ്രമം തുടരുകയാണെന്നാണ് വിവരം.