വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നിരന്തരം സംസാരിക്കുകയാണെന്നും ഇരു രാജ്യങ്ങളുടെയും വ്യാപാരസംഘങ്ങള്‍ 'വളരെ ഗൗരവമായ ചര്‍ച്ചകള്‍' ടത്തുകയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വ്യാപാരതര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
'പ്രസിഡന്റും അദ്ദേഹത്തിന്റെ വ്യാപാരസംഘവും ഇന്ത്യയുമായി വളരെ ഗൗരവമായ ചര്‍ച്ചകളിലേര്‍പ്പെട്ടിരിക്കുകയാണ്,'' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളൈന്‍ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. 'പ്രസിഡന്റിന് പ്രധാനമന്ത്രി മോഡിയോട് വലിയ ബഹുമാനമുണ്ട്, ഇരുവരും നിരന്തരം സംസാരിക്കുന്നവരാണ്, ' എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-അമേരിക്ക പൗരത്വബന്ധങ്ങളുടെ ഭാവിയെക്കുറിച്ച് ട്രംപ് വളരെ 'സന്തോഷകരവും ശക്തവുമായ നിലപാട്'കൈക്കൊള്ളുന്നുവെന്ന് ലെവിറ്റ് വ്യക്തമാക്കി.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഓവല്‍ ഓഫീസില്‍ നടന്ന പുതിയ ചര്‍ച്ചകളെയും അവര്‍ പരാമര്‍ശിച്ചു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോര്‍ 'അമേരിക്കയെ മികച്ച രീതിയില്‍ പ്രതിനിധീകരിക്കും'എന്നും ലെവിറ്റ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഏഷ്യ-പസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍ (APEC) ഉച്ചകോടിക്ക് മുന്നോടിയായി ട്രംപ് മോഡിയെ 'ഏറ്റവും സുന്ദരനായ വ്യക്തി 'എന്ന് വിളിച്ചിരുന്നു. തുടര്‍ന്ന്, ഇന്ത്യ റഷ്യയില്‍നിന്നുള്ള എണ്ണവാങ്ങല്‍ നിര്‍ത്തിവയ്ക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയുടെ എണ്ണവ്യാപാരത്തെക്കുറിച്ച് ട്രംപ് പല പ്രസ്താവനകളും നടത്തിയിട്ടുണ്ട്.
ട്രംപും മോഡിയും നിരന്തരം ബന്ധപ്പെടുന്നു; വ്യാപാരതര്‍ക്കങ്ങളുടെ നടുവിലും 'ഗൗരവമായ ചര്‍ച്ചകള്‍' തുടരുന്നതായി വൈറ്റ് ഹൗസ്
