മിസൗറി സിറ്റി കൗണ്‍സില്‍: പ്രാരംഭ വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ചു; റോബില്‍ ഇലക്കാട്ട് മുന്നില്‍

മിസൗറി സിറ്റി കൗണ്‍സില്‍: പ്രാരംഭ വോട്ടെണ്ണല്‍ ഫലം പ്രഖ്യാപിച്ചു; റോബില്‍ ഇലക്കാട്ട് മുന്നില്‍


മിസൗറി സിറ്റി (യു.എസ്.): നവംബര്‍ 4ന് നടന്ന നഗര മേയര്‍, സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളുടെ പ്രാരംഭ വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവന്നു. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ നിലവിലെ മേയര്‍ റോബിന്‍ ജെ. ഇലക്കാട്ട് ആണ് മുന്നില്‍.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം റോബിന് 5,133 വോട്ടുകള്‍ ലഭിച്ചു. ജെഫ്രി എല്‍. ബോണി 3,984 വോട്ടുകളോടെ രണ്ടാമതാണുള്ളത്.

സിറ്റി കൗണ്‍സില്‍ മത്സരങ്ങള്‍

ആറ്റ്‌ലാര്‍ജ് പൊസിഷന്‍-2 സ്ഥാനത്തും നിലവിലെ കൗണ്‍സിലര്‍ ലിന്‍ ക്ലൗസര്‍ വ്യക്തമായ മുന്‍തൂക്കം നേടി. ക്ലൗസര്‍ക്ക് 6,492 വോട്ടുകളാണ് ലഭിച്ചത്. ദിനിഷി അബയാരത്‌ന 1,818 വോട്ടുകളുമായി രണ്ടാമതും ബ്രൂസ് സബോറോവ്‌സ്‌കി 553 വോട്ടുകളോടെ മൂന്നാമതുമാണ്.

സ്‌പെഷ്യല്‍ ഇലക്ഷന്‍ - ഡിസ്ട്രിക്ട് ബി

മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ജെഫ്രി ബോണി ഒഴിഞ്ഞ സീറ്റിലേക്കാണ് ഡിസ്ട്രിക്ട് ബിയില്‍ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജയികള്‍ക്ക് 2027 നവംബര്‍ വരെ കാലാവധിയുണ്ടാകും.

പ്രാരംഭ ഫലങ്ങള്‍ പ്രകാരം ഷരിത എല്‍. തോംപ്‌സണ്‍ 1,417 വോട്ടുകളോടെ മുന്നിലാണ്. ജെയിംസ് ഡേവിഡ്‌സണ്‍ 821 വോട്ടുകളോടെ പിന്നിലാണ്.