മിസോറി സിറ്റിയുടെ ഭരണത്തിന് വീണ്ടും റോബിന്‍ ജെ ഇലക്കാട്ട്

മിസോറി സിറ്റിയുടെ ഭരണത്തിന് വീണ്ടും റോബിന്‍ ജെ ഇലക്കാട്ട്


ഹ്യൂസ്റ്റന്‍: മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് വീണ്ടും റോബിന്‍ ജെ ഇലക്കാട്ട് മത്സരിക്കുമ്പോള്‍ വികസന തുടര്‍ച്ചയാണ് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെടുന്നത്. ജെഫ്രി ബോണിയാണ് റോബിന്‍ ജെ ഇലക്കാട്ടിന്റെ എതിരാളി. 

നീണ്ട കാലത്തെ അനുഭവപരിചയമുള്ള റോബിന്‍ ജെ ഇലക്കാട്ട് നിലവില്‍ മിസോറി സിറ്റി മേയറാണ്. അദ്ദേഹത്തിന് കൗണ്‍സിലില്‍ 15 വര്‍ഷത്തെ അനുഭവപരിചയമാണുള്ളത്. 

പൊതുസുരക്ഷാ പദ്ധതികള്‍ ഉള്‍പ്പെടെ പൂര്‍ണമാക്കാന്‍ തുടര്‍ച്ച വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. 22 ശതമാനം ഏഷ്യന്‍ അമേരിക്കക്കാര്‍ താമസിക്കുന്ന കൗണ്ടിയില്‍ പകുതിയോളം ഇന്ത്യന്‍ അമേരിക്കക്കാരാണ്. 

ബിസിനസ് രംഗവുമായുള്ള ബന്ധം, സമീപ നഗരങ്ങളും ഭരണാധികാരികളുമായുള്ള ഊഷ്മള സഹപ്രവര്‍ത്തനം തുടങ്ങിയവയെല്ലാം റോബിന്‍ ജെ ഇലക്കാട്ടിന്റെ പ്രധാന സവിശേഷതകളാണ്. 

ഗസല ഹാഷ്മി, സൊഹ്‌റാന്‍ മംദാനി, അഫ്താബ് പുരെവല്‍ തുടങ്ങിയവര്‍ റോബിന്‍ ജെ ഇലക്കാട്ടിന് പുറമേ ജനവിധി തേടുന്ന ഇന്ത്യന്‍ പ്രമുഖരാണ്.