വാഷിങ്ടണ്‍: യുഎ സ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു. 84 വയസ്സായിരുന്നു. ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്ന 2001- 2009 കാലത്ത് യു എസിന്റെ 46-ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാര്‍ഡ് ബ്രൂസ് ചെനി എന്ന ഡിക് ചെനി. യുഎസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് എന്നായിരുന്നു ഡിക് ചെനി വിലയിരുത്തപ്പെട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഡിക് ചെനി അന്തരിച്ചു
