ബിലാസ്പുര്‍: ഛത്തീസ്ഗഢില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു. ലോക്കല്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജയറാംനഗര്‍ സ്റ്റേഷന് സമീപമായിരുന്നു അപകടം.
നിരവധി പേര്‍ മരിച്ചതായാണ് വിവരം. കുറഞ്ഞത് ആറു പേരെങ്കിലും മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
