ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത് 1,36,000 പേര്‍

ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത് 1,36,000 പേര്‍


പത്തനംതിട്ട: മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി നവംബര്‍ 16ന് നട തുറന്ന ശേഷം ഇതുവരെ 1,36,000ത്തില്‍ അധികം പേര്‍ ദര്‍ശനം നടത്തിയതായി എ ഡി ജി പി എസ് ശ്രീജിത്ത്. സന്നിധാനത്തെ പൊലിസ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് ദര്‍ശനത്തിന് എ ത്തിയത്. തീര്‍ഥാടനകാലത്തേക്കായി 18,000 പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവില്‍ 3500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിനായി പൊലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തി മടങ്ങണം. വിര്‍ച്ച്യല്‍ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരേയും സ്‌പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരേയും ഉള്‍പ്പടെ പരമാവധി 90,000 തീര്‍ഥാടകര്‍ക്കാണ് ഒരു ദിവസം ദര്‍ശനം അനുവദിക്കുക. എല്ലാവര്‍ക്കും സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനായി വിര്‍ച്യല്‍ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദര്‍ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.