ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച ബെയ്‌ലിന്‍ ദാസ് അറസ്റ്റില്‍

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച ബെയ്‌ലിന്‍ ദാസ് അറസ്റ്റില്‍


വഞ്ചിയൂര്‍: ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് അറസ്റ്റില്‍. അഭിഭാഷകയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ ബെയ്ലിനെ മൂന്നാം ദിവസമാണ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് പ്രതിയെ തുമ്പ പൊലീസ് പിടി കൂടിയത്. സെഷന്‍സ് കോടതിയില്‍ ബെയ്ലിന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജൂനിയര്‍ അഭിഭാഷക ശ്യാമിലിയാണ് പരാതി നല്‍കിയത്. അഭിഭാഷകന്‍ മോപ് സ്റ്റിക്കുകൊണ്ട് മര്‍ദിച്ചതായാണ് വിവരം. മുഖത്ത് പരുക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശ്യാമിലിയും ബെയ്ലിനും തമ്മിലുണ്ടായ  തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് വിവരം. അടിയേറ്റ് താന്‍ ആദ്യം താഴെ വീണു. അവിടെനിന്നും എടുത്ത് വീണ്ടും അടിച്ചെന്നും കണ്ടുനിന്നവരാരും എതിര്‍ത്തില്ലെന്നും ശ്യാമിലി പറഞ്ഞു.

അഭിഭാഷകന്‍ മുന്‍പും മര്‍ദിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കെയും മര്‍ദനമുണ്ടായിട്ടുണ്ട്. ദേഷ്യത്തില്‍ മര്‍ദിച്ച ശേഷം ഇറങ്ങിപ്പോവും. പിന്നീട് വന്ന് ക്ഷമ പറയുമെന്നും അവര്‍ പറഞ്ഞു. യുവതി പൊലീസിലും ബാര്‍ അസോസിയേഷനിലും പരാതി നല്‍കിയിട്ടുണ്ട്.