കൊച്ചി: മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള 2024-ലെ ചാവറ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജ്ദീപ് സര്‍ദേശായിയ്ക്ക്. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പേരില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ജേര്‍ണലിസം ഡിപ്പാര്‍ട്‌മെന്റാണ് കഴിഞ്ഞ വര്‍ഷം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
25001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരിയില്‍ ജേര്‍ണലിസം ഡിപ്പാര്‍ട്‌മെന്റ് സംഘടിപ്പിക്കുന്ന തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.
കഴിഞ്ഞ വര്‍ഷത്തെ സമഗ്ര സേവനത്തിനുള്ള അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബിനാണ് ലഭിച്ചത്.