വോട്ടര്‍ പട്ടികയില്‍ പേരില്ല; സംവിധായകന്‍ വി എം വിനുവിനു മത്സരിക്കാനാവില്ല

വോട്ടര്‍ പട്ടികയില്‍ പേരില്ല; സംവിധായകന്‍ വി എം വിനുവിനു മത്സരിക്കാനാവില്ല


കോഴിക്കോട്: കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്ന സിനിമാ സംവിധായകന്‍ വി എം വിനുവിന് മത്സരിക്കാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് അദ്ദേഹത്തിന് മത്സര രംഗത്ത് തുടരാന്‍ സാധിക്കാത്തത്്. 

മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ സാധിക്കില്ല. കല്ലായി ഡിവിഷനില്‍ നിന്നാണ് വിനുവിനെ മത്സരിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

പ്രചാരണം ആരംഭിച്ചതിനു തൊട്ടു പിറകേയാണ് പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. മലാപ്പറമ്പ് ഡിവിഷനിലെ പട്ടികയില്‍ കഴിഞ്ഞ തവണ വിനുവിന്റെ പേരുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ പട്ടികയില്‍ പേരില്ല.

തിരുവനന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നത് വിവാദമായിരുന്നു.