ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനി (81) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രകാശന്റെ വീട്ടിൽ വച്ചാണ് കാർത്ത്യായനിയെ നായ ആക്രമിച്ചത്.
വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.
മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു.
വീട്ടിലുള്ളവർ പുറത്ത് പോയ സമയത്താണ് ആക്രമണമുണ്ടായത്. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനയെ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.