ന്യൂയോർക്ക്: വീട്ടുടമകളിൽ പലർക്കും ഭവന വായ്പകളേക്കാൾ കൂടുതലാണ് ഭവന ഇൻഷുറൻസിന്റെയും പ്രോപ്പർട്ടി നികുതികളുടെയും ചെലവ്. പ്രകൃതിക്ഷോഭങ്ങളെ തുടർന്നുണ്ടായ നഷ്ടങ്ങളും വീടുകളുടെ അറ്റകുറ്റപ്പണിക്ക് വരുന്ന വലിയ ചിലവുകളും കാരണം ഇൻഷുറൻസ് കമ്പനികൾ നിരക്കുകൾ ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം
വീടുകളുടെ മൂല്യവർധനവിനെ തുടർന്ന് പ്രോപ്പർട്ടി നികുതിയിലും വർധനവുണ്ടായി..
ഇൻ്റർ കോർഡിനൻ്റൽ എക്സ്ചേഞ്ചിൻ്റെ ഡേറ്റ പ്രകാരം സെപ്തംബറിൽ ശരാശരി സിംഗിൾ ഫാമിലി വായ്പാ പെയ്മെന്റിന്റെ 32 ശതമാനം പ്രോപ്പർട്ടി നികുതികളുടെയും വീടിന്റെ ഇൻഷുറൻസിന്റെയും കിഴിവുകളിലേക്കാണ് മാറ്റുന്നത്.
അതേസമയം ന്യൂയോർക്കിലും മയാമിയിലും ന്യൂ ഓർലൻസിലും ഉൾപ്പെടെ അഞ്ച് മെട്രോ നഗരങ്ങളിൽ 25 ശതമാനം വീട്ടുടമകൾ വായ്പാ പെയ്മെന്റിന്റെ പകുതിയിലധികം നികുതി, ഇൻഷുറൻസ് ചെലവുകൾക്കായാണ് ചെലവഴിക്കുന്നത്.
2014ലെ 4 ശതമാനം മോട്ട്ഗേജ് ഇപ്പോൾ 9 ശതമാനത്തിലേക്കാണ് ഉയർന്നത്. ഇതോടൊപ്പം വർധിച്ച വീടു വില, ഉയർന്ന വായ്പാ പലിശ തുടങ്ങിയർ വീട്ടുവാങ്ങൽ കൂടുതൽ സങ്കീർണമാക്കുകയാണ്.
ഫാഹി ഫെഡറൽ പോളിസി ആൻ്റ് അഡ്വക്കസി ഡയറക്ടർ ജോഷ്വാ സ്റ്റുവർട്ട് പറയുന്നത് പ്രകാരം സ്ഥിര വരുമാനക്കാരായ പ്രായമായ വീട്ടുടമകൾക്ക് ഈ വർധനവുകൾ ഭാരം കൂട്ടുകയാണ് ചെയ്യുന്നത്. 2015-ൽ 725 ഡോളർ ആയിരുന്ന നികുതിയും ഇൻഷുറൻസും ഇപ്പോൾ 2,448 ഡോളറായി വർധിച്ചു. കൂടാതെ പ്രളയ ഇൻഷുറൻസായി പ്രതിവർഷം 2,000 ഡോളർ അധികമായി നൽകേണ്ടതുണ്ട്.
വീടുകൾ വിറ്റഴിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ചില ഗൃഹ ഉടമകൾ ഇൻഷുറൻസ് ഒഴിവാക്കുന്നു. എന്നാൽ, പ്രകൃതിക്ഷോഭത്തിൽ വീടുകൾ നശിച്ചാൽ അത് പുനർനിർമ്മിക്കാൻ വൻ തുകചിലവായേക്കും.
ഇൻ്റർകോണ്ടിനൻ്റ് എക്സ്ചേഞ്ചിൻ്റെ ആൻഡി വാൾഡൻ അനുസരിച്ച് വർധിച്ച ചെലവുകൾ വീടുകളുടെ വില കുറയ്ക്കാൻ കാരണമാവും. മാത്രമല്ല, നിലവിൽ ഉയർന്ന പലിശ നിരക്കിൽ വീടുകൾ വാങ്ങിയവരെയും ഇതു ബാധിക്കും.
ഈ സാമ്പത്തിക മാറ്റങ്ങൾ ഭവന ഉടമസ്ഥതയുടെ അടിസ്ഥാന ഗണനകളെ തന്നെ മാറ്റിമറിക്കുന്നുമെന്നാണ് വ്യക്തമാകുന്നത്.
ബജറ്റ് തകർക്കുന്ന ഇൻഷുറൻസ് പ്രീമിയങ്ങളും പ്രോപ്പർട്ടി നികുതികളുമായി പുതിയ സാമ്പത്തിക ഭാരം