എൽദോസ് കുന്നപ്പിള്ളി കുറ്റവിമുക്തൻ; പരാതിക്കാരിയുടെ മൊഴിമാറ്റത്തിൽ കോടതി നടപടി

എൽദോസ് കുന്നപ്പിള്ളി കുറ്റവിമുക്തൻ; പരാതിക്കാരിയുടെ മൊഴിമാറ്റത്തിൽ കോടതി നടപടി


തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ കോടതി കുറ്റവിമുക്തനാക്കി. നെയ്യാറ്റിൻകര കോടതിയുടേതാണ് നടപടി. എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി തിങ്കളാഴ്ച കോടതിയിൽ മൊഴി മാറ്റിനൽകിയിരുന്നു. കേസിൽ പരാതിക്കാരി ഉൾപ്പെടെ നാല് പ്രധാന സാക്ഷികളും ഇന്നലെ കോടതിയിൽ കൂറുമാറി. 

രണ്ടും മൂന്നും പ്രതികളും എംഎല്‍എയുടെ സുഹൃത്തുക്കളുമായ റനിഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് എൽദോസിനെതിരെ ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കുറ്റപത്രം നൽകിയത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സം​ഗം ചെയ്തെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.