കൊച്ചി: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യഹർജി ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ജീവനൊടുക്കിയത്. ഷൈനിയുടെ ഭർത്താവാണ് പ്രതിയായ തൊടുപുഴ സ്വദേശി നോബി ലൂക്കോസ്.
ഹർജി തള്ളിയതോടെ നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഷൈനിയുടെ മൊബൈൽ ഫോൺ ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ഡിജിറ്റൽ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഷൈനി മരിച്ചതിന്റെ തലേദിവസം ഫോൺ വിളിച്ചുവെന്നായിരുന്നു നോബിയുടെ മൊഴി. ആ സമയത്ത് മദ്യലഹരിയിലായിരുന്ന നോബിയുടെ സംഭാഷണമാണ് ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കരുതുന്നത്.
അമ്മയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ പ്രതിയുടെ ജാമ്യ ഹർജി തള്ളി
