ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കുമൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഗവര്‍ണര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ശശി തരൂര്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊപ്പം സെല്‍ഫിയെടുത്തത്. ഈ ചിത്രങ്ങളാണ് തരൂര്‍ എക്‌സിലൂടെ പങ്കുവച്ചത്.
സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാന്‍ ഇന്നലെ രാത്രി എല്ലാ കേരള എം പിമാരേയും അത്താഴ ചര്‍ച്ചയ്ക്ക് വിളിച്ച ഗവര്‍ണറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം സംസ്ഥാനത്ത് വികസനം നടപ്പാക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ഒരു ശുഭസൂചനയാണ്- ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.