തിരുവനന്തപുരം: കിഫ്ബി അഴിച്ചുപണിയാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയര്‍പേഴ്‌സണായി നിയമിച്ചു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളില്‍ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കൂടാതെ പുനഃസംഘടനയ്ക്കുള്ള സമഗ്ര നിര്‍ദ്ദേശവും സമിതി സമര്‍പ്പിക്കണം.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക കാര്യങ്ങളിലും നിയമനങ്ങളിലും സര്‍ക്കാരിന്റെ നിയന്ത്രണം വരും. നിലവില്‍ കിഫ് ബി നേരിട്ട് നിയമിച്ച നാന്നൂറോളം കരാര്‍ ജീവനക്കാരുടെ നിയമനവും പുനഃപരിശോധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് വന്‍തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രതിപക്ഷമായ യുഡിഎഫ് കിഫ്ബിക്കെതിരെ രംഗത്തുവന്നിരുന്നു.
