മൂന്നാംതവണയും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു

മൂന്നാംതവണയും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു


ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെ വർദ്ധിപ്പിച്ചു. പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വിലവർധയാണിത്.
ഡൽഹിയിൽ പെട്രോൾ വില 87 പൈസ വർധിച്ച് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി. ഡീസൽ വില 91 പൈസ വർധിച്ച് 91.58 രൂപയിൽ നിന്ന് 92.49 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 112.60 രൂപയായി. ഡീസൽ വില 101 രൂപ കടന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണവില കുതിച്ചുയർന്നതാണ് വില വർധിപ്പിക്കാൻ കാരണം. മെയ് 15 മുതലാണ് വില വർധനയുടെ ഭാരം പൊതുമേഖലാ എണ്ണക്കമ്പനികൾ ഘട്ടംഘട്ടമായി ഉപഭോക്താക്കളിലേക്ക് കൈമാറാൻ തുടങ്ങിയത്.
മെയ് 15ന് ലിറ്ററിന് 3 രൂപയും തുടർന്ന് മെയ് 19ന് 90 പൈസയും വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ആകെ മൊത്തം ലിറ്ററിന് ഏകദേശം 5 രൂപയോളമാണ് വർധിച്ചത്.