കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചു

കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചു


തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ യു ഖേൽക്കറെ നിയമിച്ചു. നിലവിൽ ഇദ്ദേഹം കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. നിയമന ഉത്തരവ് നാളെ പുറത്തിറങ്ങും. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. വി ഡി സതീശനാണ് രത്തൻ ഖേൽക്കറിന്റെ പേര് നിർദേശിച്ചത്.

നേത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. 20 പേരെയാണ് പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. ശ്രീകുമാർ ടിയെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു. റോയ് മാത്യുസാണ് മീഡിയ സെക്രട്ടറി. തിലകൻ കെ പി കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവരെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.