ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും


കണ്ണൂര്‍: ജയില്‍ ചാടിയ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റും. കോടതിയില്‍ ഹാജരാക്കിയതിന് ശേഷമായിരിക്കും വിയ്യൂരിലേക്ക് മാറ്റുക. 

ഗോവിന്ദച്ചാമിയെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍ ജയിലിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ജയില്‍ ചാടിയ ശേഷം കേരളം വിടാനായിരുന്നു പദ്ധതിയെന്ന് ഗോവിന്ദച്ചാമി മൊഴി നല്‍കിയതായാണ് വിവരം.

മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒന്നര മാസത്തെ ആസൂത്രണത്തിനു ശേഷമാണ് ജയില്‍ ചാടിയതെന്നും സെല്ല് മുറിക്കാനുള്ള ബ്ലേഡ് നല്‍കിയത് സഹതടവുകാരനാണെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. തുടര്‍ന്ന് 11 മണിയോടെ പൊലീസ് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നും ഇയാളെ കണ്ടെത്തുകയായിരുന്നു.