തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം ആര്‍ അജിത് കുമാറിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ഡിജിപി മനോജ് എബ്രഹാമിനെ ഫയര്‍ഫോഴ്‌സില്‍ നിന്നും മാറ്റി പുതിയ വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കി.
യോഗേഷ് ഗുപ്തയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് അക്കാദമി ഡയറക്ടറായും മഹിപാല്‍ യാദവിനെ െ്രെകം എഡിജിപിയായും നിയമിച്ചു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടറായിരുന്ന മനോജ് ഏബ്രഹാം വിജിലന്‍സ് ഡയറക്ടറാകും. ജയില്‍ ഡിജിപി ആയിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യയയെ കേരള പൊലീസ് അക്കാദമി ഡയറക്ടറായും എക്‌സൈസ് കമ്മിഷണറായിരുന്ന മഹിപാല്‍ യാദവിനെ െ്രെകം എഡിജിപി ആയും നിയമിച്ചു.
ഐപിഎസ് തലപ്പത്ത് അഴിച്ചുപണി ; എഡിജിപി എം ആര്‍ അജിത് കുമാറിനെ പുതിയ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു
