കൊച്ചി: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) അറിയിച്ചു.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ ചെക്ക് ഇന്‍ ഉള്‍പ്പെടെ നിര്‍വഹിക്കാന്‍ പതിവിലും നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആഗസ്റ്റ് 20 വരെ സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനമുണ്ടാകില്ല.